കണ്ണൂർ കൂത്തുപ്പറമ്പ് സ്വദേശി ബല്‍ക്കിസ് മൻസില്‍ വീട്ടില്‍ അബ്ദുല്‍ റഹ്മാൻ (35), കൂത്തുപറമ്പ് മവ്വേരി സ്വദേശി യാഫ മൻസില്‍ വീട്ടില്‍ അർഷാദ് (38) എന്നിവരെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. സമൂഹ മാധ്യമത്തിലൂടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ എഐ വീഡിയോ പ്രചരിപ്പിച്ചാണ് ഓണ്‍ലൈൻ ഷെയർ മാർക്കറ്റ് ട്രേഡിംഗിന്റെ പേരില്‍ ഇവർ പണം തട്ടിയത്.
നിക്ഷേപിക്കുന്ന തുകയുടെ മൂന്നിരട്ടി മൂന്നു മാസംകൊണ്ട് തിരികെ ലഭിക്കുമെന്ന പരസ്യം ഫേസ്ബൂക്കിലൂടെ കണ്ട് ലിങ്കില്‍ പ്രവേശിച്ചപ്പോള്‍ ‘ക്ലയിന്റ് 9 Pro’ എന്ന കമ്പനിയുടെ വെബ്സൈറ്റില്‍ എത്തുകയും അവർ നല്കിയ മറ്റൊരു ലിങ്ക് വഴി ട്രേഡിംഗിനു വേണ്ട പണം അയച്ചു കൊടുക്കുകയുമാണ് ഡോക്ടർ ചെയ്തത്. ......
കണ്ണൂർ: തടവുകാർ തയ്യാറാക്കി വിപണിയിലെത്തിക്കുന്ന ‘ഫ്രീഡം ഫുഡ്’ ഉത്പന്നങ്ങളുടെ വിലയിൽ വർധനവ്. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ചിക്കൻ ബിരിയാണിയുടെ വില 70 രൂപയിൽ നിന്ന് 80 രൂപയായും വെജിറ്റബിൾ ബിരിയാണിയുടെ വില 45 രൂപയിൽ നിന്ന് 50 രൂപയായും ഉയർത്തി. ......
കണ്ണൂർ: മുസ്ലിം യൂത്ത് ലീഗിന്റെ സ്ഥാപക പ്രസിഡന്റും മുതിർന്ന മാധ്യമ പ്രവർത്തകനുമായ കെ.കെ മുഹമ്മദ് (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെ 5 മണിയോടെ മേക്കുന്നിലെ സ്വവസതിയിലായിരുന്നു അന്ത്യം. ......
തിരുവനന്തപുരം/കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷം പാർട്ടിയിലെ ഉന്നത നേതാക്കളിൽ നിന്ന് കുടുംബത്തിന് ക്രൂരമായ അവഗണനയാണ് നേരിടേണ്ടി വന്നതെന്ന ഗുരുതര വെളിപ്പെടുത്തലുമായി ഭാര്യ വിനോദിനി ബാലകൃഷ്ണൻ. കേരളത്തിൽ പ്രധാന പദവി വഹിക്കുന്ന ഒരു പൊളിറ്റ് ബ്യൂറോ (പി.ബി) അംഗം, ആവശ്യത്തിന് വിളിച്ചാൽ പോലും ഫോൺ എടുക്കാറില്ലെന്ന് ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനോദിനി തുറന്നടിച്ചു. ......
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് കൈമാറാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്ത്. ......
കണ്ണൂർ: സ്കൂട്ടറിൽ ഗുഡ്സ് വാഹനം ഇടിച്ച് നാലു വയസ്സുകാരി മരിച്ചു. കുറ്റിക്കുന്നുമ്മൽ പി.കെ. മുഹമ്മദ് സാജിദ് – എം.കെ.......
കണ്ണൂർ: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കരിമ്പത്ത് സ്വദേശിയായ ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) ആണ് മരിച്ചത്.......
ഷുഹൈബ് വധക്കേസ് വിചാരണയ്ക്കിടെ തിങ്കളാഴ്ച ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരുടെ ജാമ്യം തലശേരി കോടതി റദ്ദാക്കിയിരുന്നു. പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ആകാശ് തില്ലങ്കേരിക്കെതിരേ പോസ്റ്റിട്ടത്. ......
പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഭർത്താവ് രജിൻലാലിന്റെ കുടുംബം രംഗത്ത്. മരിച്ച സോനയും ഭർത്താവ് രജിൻലാലും തമ്മിൽ യാതൊരുവിധ കുടുംബപ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്ന് രജിൻലാലിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.സോനയെ സ്വന്തം മകളെപ്പോലെയാണ് തങ്ങൾ നോക്കിയതെന്നും അവൾക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിരുന്നുവെന്നും രജിൻലാലിന്റെ പിതാവ് പറഞ്ഞു. ......
കണ്ണൂർ: നിയന്ത്രണം വിട്ട കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കൂത്തുപറമ്പ് കണ്ണവം പൊലീസ് സ്റ്റേഷനു മുൻവശത്താണ് ദാരുണ അപകടം നടന്നത്.......